Advertisment

കോട്ടയം ജില്ലയിൽ 833 പേർ കൂടി കോവിഡ് പോസിറ്റീവ്

New Update

publive-image

കോട്ടയം: ജില്ലയിൽ 833 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 826 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 2 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 7 പേർ പോസിറ്റീവായി.

പുതിയതായി 8525 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.77 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 378 പുരുഷൻമാരും 345 സ്ത്രീകളും 110 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 128 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

NEWS
Advertisment