Advertisment

കോട്ടയം ജില്ലയില്‍ 555 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

New Update

publive-image

കോട്ടയം: ജില്ലയിൽ 555 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 553 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4644 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

Advertisment

രോഗം ബാധിച്ചവരിൽ 277 പുരുഷൻമാരും 223 സ്ത്രീകളും 55 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 104പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

736 പേർ രോഗമുക്തരായി. 5692 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 54156 പേർ കോവിഡ് ബാധിതരായി. 48330 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 11724 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം - 64

ചങ്ങനാശേരി -26

വാകത്താനം - 25

മറവന്തുരുത്ത്- 21

ഏറ്റുമാനൂർ-18

മുണ്ടക്കയം, ചിറക്കടവ്, വൈക്കം-17

ചെമ്പ്-16

എരുമേലി-14

അകലക്കുന്നം-13

ഞീഴൂർ,മണിമല, കറുകച്ചാൽ, തീക്കോയി-12

പുതുപ്പള്ളി, ഉഴവൂർ-11

ആർപ്പൂക്കര, അയർക്കുന്നം, കിടങ്ങൂർ-10

കാഞ്ഞിരപ്പള്ളി, വിജയപുരം-9

കുറവിലങ്ങാട്, ഈരാറ്റുപേട്ട, കാണക്കാരി, കൂരോപ്പട-8

കടുത്തുരുത്തി, വെള്ളാവൂർ, പാമ്പാടി, അതിരമ്പുഴ, നെടുംകുന്നം, മണർകാട്-7

കുറിച്ചി, തലയോലപ്പറമ്പ്, വെച്ചൂർ, പായിപ്പാട്, പാറത്തോട്-6

കടപ്ലാമറ്റം, കടനാട്, വാഴൂർ, പള്ളിക്കത്തോട്, തലയാഴം-5

വെളിയന്നൂർ, ഭരണങ്ങാനം, ടി.വി പുരം-4

മീനച്ചിൽ, പാലാ, വെള്ളൂർ, മുളക്കുളം, തിടനാട്, കുമരകം-3

കല്ലറ, പനച്ചിക്കാട്, കരൂർ, മുത്തോലി, രാമപുരം,ഉദയനാപുരം, അയ്മനം, കൂട്ടിക്കൽ, കൊഴുവനാൽ, മാടപ്പള്ളി, എലിക്കുളം, മരങ്ങാട്ടുപിള്ളി-2

തലനാട്,മാഞ്ഞൂർ, മൂന്നിലവ്, തൃക്കൊടിത്താനം, കോരുത്തോട്,പൂഞ്ഞാർ-1

Advertisment