Advertisment

കോട്ടയം ജില്ലയില്‍ 580 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

New Update

publive-image

Advertisment

കോട്ടയം: ജില്ലയിൽ 580 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.580 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4980 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 250 പുരുഷൻമാരും 255 സ്ത്രീകളും 75 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 99 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

353 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 4677 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 28402 പേർ കോവിഡ് ബാധിതരായി. 23675 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20465 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-68

ടി.വി പുരം-26

പള്ളിക്കത്തോട്, ചങ്ങനാശേരി - 24

ഏറ്റുമാനൂർ,ചെമ്പ്-23

അയ്മനം-22

കാഞ്ഞിരപ്പള്ളി-21

കുമരകം-16

പാറത്തോട്,നീണ്ടൂർ-15

ഈരാറ്റുപേട്ട-13

കിടങ്ങൂർ, പനച്ചിക്കാട്,കറുകച്ചാൽ, മാടപ്പള്ളി-12

അയർക്കുന്നം, കടുത്തുരുത്തി- 11

വൈക്കം-10

അതിരമ്പുഴ, കങ്ങഴ, തലയോലപ്പറമ്പ്, എലിക്കുളം,വെള്ളാവൂർ-9

വെള്ളൂർ-8

കൂരോപ്പട, എരുമേലി, മുണ്ടക്കയം, മുളക്കുളം-7

മണർക്കാട്, ആർപ്പൂക്കര, കല്ലറ, വിജയപുരം, കോരുത്തോട്, ഞീഴൂർ- 6

രാമപുരം, ഉദയനാപുരം, തിടനാട്, തലപ്പലം, കൂട്ടിക്കൽ, തലയാഴം, കടപ്ലാമറ്റം, തൃക്കൊടിത്താനം-5

വാകത്താനം, പാമ്പാടി, പൂഞ്ഞാർ തെക്കേക്കര,മാഞ്ഞൂർ-4

അകലക്കുന്നം,മീനച്ചിൽ, പൂഞ്ഞാർ, ചിറക്കടവ്, ഭരണങ്ങാനം, കരൂർ- 3

പുതുപ്പള്ളി, വാഴൂർ, വാഴപ്പള്ളി, തിരുവാർപ്പ്, വെച്ചൂർ, കാണക്കാരി, കുറിച്ചി- 2

കുറവിലങ്ങാട്, മൂന്നിലവ്, മണിമല, പായിപ്പാട്, തീക്കോയി- 1

kottayam
Advertisment