Advertisment

കോട്ടയം ജില്ലയില്‍ 407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

New Update

കോട്ടയം: ജില്ലയിൽ 407 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 405 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 3119 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

Advertisment

publive-image

രോഗം ബാധിച്ചവരിൽ 200 പുരുഷൻമാരും 181 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 70 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

337 പേർ രോഗമുക്തരായി. 2995 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 88175 പേർ കോവിഡ് ബാധിതരായി. 84370 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 12557 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 81

തിരുവാർപ്പ്- 39

ചങ്ങനാശേരി- 18

വൈക്കം- 15

ആർപ്പൂക്കര- 14

അയ്മനം, പാമ്പാടി, മുണ്ടക്കയം, മറവന്തുരുത്ത്- 11

എരുമേലി, കടുത്തുരുത്തി-10

മാടപ്പള്ളി-9

അയർക്കുന്നം,മണർകാട്-8

കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, വെള്ളൂർ-7

ചിറക്കടവ്, ഈരാറ്റുപേട്ട, തൃക്കൊടിത്താനം-6

വിജയപുരം, കുറവിലങ്ങാട്, വാഴൂർ, മുളക്കുളം, പാറത്തോട്, ഞീഴൂർ-5

കല്ലറ, നെടുംകുന്നം, വാഴപ്പള്ളി, ഏറ്റുമാനൂർ, ടിവിപുരം, കുറിച്ചി, കറുകച്ചാൽ, മീനച്ചിൽ-4

ഉഴവൂർ, പൂഞ്ഞാർ, കാണക്കാരി, നീണ്ടൂർ, മണിമല, കുമരകം, പാലാ, തലപ്പലം-3

തിടനാട്, കടനാട്, ചെമ്പ്, പൂഞ്ഞാർ തെക്കേക്കര, വെള്ളാവൂർ, തലയോലപ്പറമ്പ്, മാഞ്ഞൂർ- 2

മീനടം. കൂരോപ്പട, അതിരമ്പുഴ, കരൂർ, കിടങ്ങൂർ, പായിപ്പാട്, വെളിയന്നൂർ, ഉദയനാപുരം, മൂന്നിലവ്, പനച്ചിക്കാട്, ഭരണങ്ങാനം, കൂട്ടിക്കൽ-1

Advertisment