Advertisment

കോട്ടയം ജില്ലയില്‍ 395 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു: ചങ്ങനാശ്ശേരിയിൽ മാത്രം 54 രോ​ഗികൾ

New Update

കോട്ടയം: ജില്ലയിൽ 395 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 391 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി.

പുതിയതായി 3134 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

Advertisment

രോഗം ബാധിച്ചവരിൽ 210 പുരുഷൻമാരും 147 സ്ത്രീകളും 38 കുട്ടികളും ഉൾപ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 63 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

254 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 7396 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 21736 പേർ കോവിഡ് ബാധിതരായി. 14305 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19454 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ചങ്ങനാശേരി-54

കോട്ടയം-44

ഏറ്റുമാനൂർ- 24

വൈക്കം -20

വെച്ചൂർ 14

അയ്മനം-12

മുണ്ടക്കയം, അതിരമ്പുഴ -10

വാഴപ്പള്ളി, കൂരോപ്പട, കടുത്തുരുത്തി, കങ്ങഴ-9

ഈരാറ്റുപേട്ട, കുറിച്ചി - 8

തലയാഴം, ടിവി പുരം, തൃക്കൊടിത്താനം, മാടപ്പള്ളി, കാണക്കാരി-7

കടപ്ലാമറ്റം, കറുകച്ചാൽ,ഭരണങ്ങാനം, മാഞ്ഞൂർ - 6

ഉദയനാപുരം, പനച്ചിക്കാട്, ആർപ്പൂക്കര,

മറവന്തുരുത്ത്, പള്ളിക്കത്തോട്-5

പാലാ, വെള്ളൂർ, വെള്ളാവൂർ, മീനച്ചിൽ,വിജയപുരം, പായിപ്പാട്, പാമ്പാടി-4

കാഞ്ഞിരപ്പള്ളി, തിരുവാർപ്പ്, ഞീഴൂർ കൂട്ടിക്കൽ - 3

അയർക്കുന്നം, തലയോലപ്പറമ്പ്, മണർകാട്,

കരൂർ, നെടുംകുന്നം, പൂഞ്ഞാർ, പാറത്തോട്, തീക്കോയി-2

ചെമ്പ്, മരങ്ങാട്ടുപിള്ളി, കിടങ്ങൂർ, മൂന്നിലവ്, കുമരകം, തലപ്പലം, എരുമേലി, മണിമല, വാഴൂർ, ചിറക്കടവ്, കടനാട്, എലിക്കുളം, മേലുകാവ്, പുതുപ്പള്ളി, അകലക്കുന്നം-1

Advertisment