കോട്ടയം ജില്ലയില്‍ 1510 പേര്‍ക്ക് കോവിഡ്: 1489 പേര്‍ക്കും രോ​ഗബാധ സമ്പർക്കം മുഖേന

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, April 20, 2021

കോട്ടയം: ജില്ലയിൽ 1510 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1489 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാലു പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേർ രോഗബാധിതരായി. പുതിയതായി 7454 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 757 പുരുഷൻമാരും 626 സ്ത്രീകളും 127 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 234 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

330 പേർ രോഗമുക്തരായി. 9115 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 96491 പേർ കോവിഡ് ബാധിതരായി. 86500 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 22993 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -212

ചങ്ങനാശേരി – 54

ഏറ്റുമാനൂർ – 53

മാടപ്പള്ളി – 49

ഈരാറ്റുപേട്ട – 48

ആർപ്പൂക്കര, പായിപ്പാട് -43

കടുത്തുരുത്തി – 40

കുമരകം – 39

പുതുപ്പള്ളി – 33

വാകത്താനം, കാഞ്ഞിരപ്പള്ളി -29

മുണ്ടക്കയം – 28

എരുമേലി-25

കാണക്കാരി – 24

അതിരമ്പുഴ – 23

വൈക്കം, അയർക്കുന്നം – 22

വെളിയന്നൂർ, വാഴപ്പള്ളി, മറവന്തുരുത്ത് – 21

ഉദയനാപുരം – 20

പാമ്പാടി, വെച്ചൂർ,ചിറക്കടവ്, രാമപുരം – 19

തലയോലപ്പറമ്പ്, കിടങ്ങൂർ, മാഞ്ഞൂർ – 18

കുറവിലങ്ങാട്, ഞീഴൂർ, കടനാട്, കറുകച്ചാൽ, വിജയപുരം – 17

ചെമ്പ്, ഭരണങ്ങാനം, തിരുവാർപ്പ് -16

പള്ളിക്കത്തോട്, മണർകാട്-15

കോരുത്തോട്, വെള്ളൂർ, അയ്മനം, മരങ്ങാട്ടുപിള്ളി – 14

എലിക്കുളം -13

പൂഞ്ഞാർ, നീണ്ടൂർ, കടപ്ലാമറ്റം – 12

കൂട്ടിക്കൽ,തലയാഴം, കൊഴുവനാൽ, പാലാ, പാറത്തോട്, മണിമല – 11

ടി.വി പുരം, നെടുംകുന്നം, തൃക്കൊടിത്താനം-10

വെള്ളാവൂർ, തലപ്പലം – 9

മീനച്ചിൽ, കരൂർ, പനച്ചിക്കാട്, തിടനാട്, മുത്തോലി, കുറിച്ചി – 8

കൂരോപ്പട -7

മുളക്കുളം, കല്ലറ, കങ്ങഴ, മേലുകാവ് – 5

അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, ഉഴവൂർ, മീനടം – 4

വാഴൂർ – 3

തലനാട്, തീക്കോയി -2

മൂന്നിലവ് – 1

×