Advertisment

കോട്ടയത്ത് 4 ക്രിസ്ത്യൻ പുരോഹിതർ ബിജെപിയില്‍ !

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കോട്ടയം : കോട്ടയത്ത് 4 ക്രിസ്ത്യൻ പുരോഹിതർ ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തു. കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഇവർക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.

എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും, ഇന്ന് കോട്ടയത്ത് നടന്ന ചടങ്ങ് കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.

ഫാദര്‍ .ഗീവര്‍ഗീസ് കിഴക്കേടത്ത് മണര്‍കാട് ഡീക്കന്‍, ആഡ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കന്‍ ,ജിതിന്‍ കുര്യാക്കോസ് മൈലക്കാട്ട് മണര്‍കാട്, ഫാദര്‍ .തോമസ് കുളത്തുംഗല്‍ എന്നിവരാണ് അംഗത്വം എടുത്തവർ. ബിജെപിയുടെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് തങ്ങൾ അംഗത്വം എടുത്തതെന്ന് പ്രസംഗത്തിൽ പറഞ്ഞു.ഫാദര്‍ .ജെ മാത്യൂ മണവത്ത് മണര്‍കാട് യോഗത്തില്‍ പങ്കെടുത്തു.അതെസമയം ബിജെപിയില്‍ അംഗത്വമെടുത്തെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു .ആശംസ അര്‍പ്പിച്ചാലും നമസ്‌ക്കരിച്ചാലും മെബര്‍ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.

bjp bjp - crist
Advertisment