Advertisment

ബണ്ണ് കഴിച്ചു കൊണ്ടിരിക്കെ അകത്ത് ചത്ത പല്ലി ! ; സംഭവം കറുകച്ചാലില്‍

New Update

കറുകച്ചാൽ : ബണ്ണിനുള്ളിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ചമ്പക്കര സ്വദേശി കുരുമ്പിക്കുളത്ത് അനിൽകുമാറിനാണ് ബണ്ണിനുള്ളിൽ നിന്ന് പല്ലിയെ കിട്ടിയത്. ഇന്നലെ 4.30ന് ചമ്പക്കര ആശ്രമംപടിയിലെ കടയിൽ നിന്നു വാങ്ങിയ ബണ്ണ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉള്ളിൽ ചത്ത പല്ലിയെ കണ്ടത്.

Advertisment

publive-image

അൽപ സമയത്തിന് ശേഷം ഛർദിയും അവശതയും തോന്നിയ അനിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം കടയുമയെയും ബണ്ണിന്റെ നിർമാതാക്കളെയും അറിയിച്ചു.

എന്നാൽ എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ ആരോഗ്യവകുപ്പിനു പരാതി നൽകുമെന്ന് അനിൽകുമാർ പറഞ്ഞു.

Advertisment