Advertisment

കോട്ടയം ഫെസ്റ്റ് 2019 ഏപ്രിൽ 26ന്

New Update

കുവൈറ്റ്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക്‌) മൂന്നാമത് വാർഷികമായ കോട്ടയം ഫെസ്റ്റ് 2019 ഏപ്രിൽ 26ന് വെള്ളിയാഴ്ച വൈകിട്ടു 4 മണിമുതൽ അബ്ബാസിയ മറീന ഹാളിൽ വെച്ച് നടക്കുമെന്ന് കോഡ്പാക് ‌ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-image

ശൈഖ സലേം അൽ ഹമൂദ്‌ അൽ സബാ മുഖ്യഅഥിയായി പങ്കെടുക്കുന്ന മെഗാഷോയിൽ പ്രശസ്ത ചലചിത്ര നടിയും നൃത്തകിയുമായ രചന നാരായണൻകുട്ടിയുടെ ഡാൻസും, പ്രശസ്ത ഗായകൻ പ്രദീപ് ബാബു,ഗായിക റിയാനാ രാജ് , റീവ മറിയ എന്നിവരുടെ ലൈവ് മ്യൂസിക്കൽ ഷോയും, കോമഡി രംഗത്തെ പ്രശ്സ്‌തരായ ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ശശാങ്കൻ മയ്യനാട് , ചേക്കു രാജീവ് , ശ്യം ചാത്തന്നൂർ എന്നിവർ നയിക്കുന്ന കോമഡി സ്കിറ്റും ഉണ്ടായായിരിക്കും.

പ്രവേശനം സൗജന്യമായിരിക്കും വാർത്ത സമ്മേളനത്തിൽ അനൂപ് സോമൻ , ജിയോ തോമസ് , സുമേഷ് , ആർ ജി ശ്രീകുമാർ , ഭൂപേഷ് ,ഡോജി മാത്യു , സിജി പ്രദീപ് എന്നിവർ സംബന്ധിച്ചു.

Advertisment