Advertisment

കോട്ടയം ജനറൽ ആശുപത്രിയിലെ സ്ത്രീകളുടെ ശൗചാലയം പൂട്ടിയിട്ട നിലയിൽ; പുരുഷൻമാരുടെ ശൗചാലയത്തിൽ വരിനിന്ന് കയറേണ്ട അവസ്ഥ

New Update

കോ​ട്ട​യം : ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സ്ത്രീ​ക​ളു​ടെ ശൗ​ചാ​ല​യം പൂ​ട്ടി​യ​തി​ൽ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ന്നു. ദി​വ​സേ​ന നൂ​റുക​ണ​ക്കി​ന് സ്ത്രീ​ക​ളെ​ത്തു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒൗ​ട്ട്പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ ശൗ​ചാ​ല​യ​മാ​ണ് ദി​വ​സ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

Advertisment

ഇ​വി​ടെ​ എത്തു​ന്ന രോ​ഗി​ക​ൾ​ക്കും ഒ​പ്പ​മു​ള്ള​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​ണ് അ​മ്മ​ത്തൊ​ട്ടി​ലി​നു സ​മീ​പ​മാ​യി ര​ണ്ടു ശൗ​ചാ​ല​യ​മു​ള്ളത്. അ​തി​ൽ പു​രു​ഷന്മാ​രു​ടേ​ത് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ള്ള​ത്.

publive-image

എ​പ്പോ​ഴും ആ​വ​ശ്യ​ക്കാ​ർ ഉ​ള്ള​തി​നാ​ൽ ത​ന്നെ പു​രു​ഷന്മാ​ർ​ക്കൊ​പ്പം വ​രി​ നി​ന്നാ​ണ് ഇ​പ്പോ​ൾ സ് ത്രീ​ക​ൾ അ​തു​പ​യോ​ഗി​ക്കു​ന്ന​ത്. ഗ​ർ​ഭി​ണി​ക​ളും പ്രാ​യ​മു​ള്ള രോ​ഗി​ക​ളും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്.

ഓ​ർ​ത്തോ വാ​ർ​ഡി​നു സ​മീ​പം സ്ത്രീ​ക​ൾ​ക്കാ​യി പൊ​തു മൂ​ത്ര​പ്പു​ര​ക​ളു​ണ്ട്. എ​ന്നാ​ൽ അ​തു ക​ണ്ടുപി​ടി​ക്കാ​ൻ എ​ളു​പ്പ​മ​ല്ല. പ​ടി​ക​ൾ ച​വി​ട്ടി​ക്ക​യ​റി അ​വി​ടെ​യെ​ത്താ​ൻ രോ​ഗി​ക​ൾ വ​ള​രെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. എ​ന്തു അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​ണ് ശൗ​ചാ​ല​യം പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും വ്യ​ക്ത​ത​യി​ല്ല.

Advertisment