Advertisment

ഞായറാഴ്ച കുർബാന വീട്ടിലിരുന്ന് കാണുവാൻ സൗകര്യം ക്രമീകരിച്ച് കോട്ടയം ലൂർദ്ദ് ഫൊറോന പള്ളി

New Update

കോട്ടയം: ആരോഗ്യപരമായ മുൻകരുതൽ എടുക്കണമെന്ന അധികൃത നിർദ്ദേശം മാനിച്ച് ഞായറാഴ്ചത്തെ വിശുദ്ധ കുർബാന വീട്ടിലിരുന്നു കാണുവാൻ സൗകര്യം ക്രമീകരിച്ച് കോട്ടയം ലൂർദ്ദ് ഫൊറോന പള്ളി .

publive-image

ഞായറാഴ്ചകളിൽ രാവിലെ 5.30 ,6.30 ,8 മണി,10 മണി ,വൈകുന്നേരം 5 മണി എന്നിങ്ങനെ അഞ്ചു കുർബാനകളിൽ പങ്കെടുക്കുന്നതിനായി നാലായിരത്തോളം വിശ്വാസികൾ ലൂർദ്ദ് പള്ളിയിലെത്താറുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഞായറാഴ്ച രാവിലെ8 മണിക്കും 10 മണിക്കും മാത്രം ലൂർദ്ദ് പള്ളിയുടെ അൾത്താരയിൽ അർപ്പിക്കുന്ന രണ്ട് ദിവ്യബലികൾ ഓൺലൈനായി മൊബൈൽ ആപ്പിലൂടെയും യൂടൂബ് ,ഫേസ് ബുക്ക് വഴിയും വിട്ടിലിരുന്ന് പങ്കെടുക്കുവാൻ തക്കവണ്ണം സൗകര്യം ക്രമീകരിച്ചിട്ടുള്ളതായി ഇടവക വികാരി റവ.ഡോ.ജോസഫ് മണക്കളം സമൂഹ മാധ്യമങ്ങളിലെ പള്ളിയുടെ ഗ്രൂപ്പുകൾ വഴിയും മൊബൈൽ എസ്.എം.എസ് വഴിയും ഇടവകാംഗങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. റവ.ഡോ.ജോസഫ് മണക്കളം 9447661380 വികാരി. റവ.ഫാ.ജോസഫ് ആലുങ്കൽ അസി.വികാരി 9446569439

Advertisment