Advertisment

ദുബായില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് ബോധമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത് സഹോദരന്‍; രാവിലെ അറിയിച്ചിട്ടും ആംബുലന്‍സ് എത്തിയത് വൈകിട്ട്; ഒടുവില്‍ മതിയായ ചികിത്സ കിട്ടാതെ പ്രവാസി യുവാവിന് ദാരുണാന്ത്യം, സ്രവം പരിശോധനയ്ക്ക് അയച്ചു, സംഭവം കോട്ടയത്ത്‌

New Update

കോട്ടയം: കോട്ടയം കാണക്കാരിയില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 39കാരനായ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. കല്ലമ്പാറ മനോഭവനില്‍ മഞ്ജുനാഥിനാണ് ദാരുണനാന്ത്യം സംഭവിച്ചത്. കഴിഞ്ഞ 21ന് ദുബായില്‍ നിന്നാണ് മഞ്ജുനാഥ് എത്തിയത്.

Advertisment

തുടര്‍ന്ന് വീട്ടില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് കഴിഞ്ഞ ദിവസം കുഴഞ്ഞു വീഴുകയായിരുന്നു. മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ സഹോദരന്‍ കണ്ടെത്തി ഉടനെ തന്നെ കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചു.

publive-image

ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയെങ്കിലും മഞ്ജുനാഥ് കൊറോണ നിരീക്ഷണത്തിലായിരുന്നതിനാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ നിര്‍ദശിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലൻസ് എത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

എന്നാൽ യുവാവ് അബോധാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ കൊറോണ സെല്ലിൽ അറിയിച്ചിരുന്നുവെന്നാണ് കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ വ്യക്തമാക്കുന്നത്. യുവാവിന്റെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്.

latest news all news pravasi malayali pravasi malayali death
Advertisment