Advertisment

'എന്നെ രക്ഷിക്കണേ...'; കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിയില്‍ ഒപിയില്‍ നിന്ന് ഭീതി ഉയര്‍ത്തി അജ്ഞാത സ്ത്രീശബ്ദം; ഒടുവില്‍ സംഭവമുണ്ടായത് ഞായറാഴ്ച; അന്വേഷിക്കാന്‍ തീരുമാനിച്ച് അധികൃതര്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: പ്രേതകഥകളെ വെല്ലുന്ന സംഭവമാണ് കുറച്ചുനാളായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി ഒപിയില്‍ നടക്കുന്നത്. വിജനമായ കെട്ടിടത്തില്‍ നിന്നും 'എന്നെ രക്ഷിക്കണേ...' എന്നുള്ള അജ്ഞാത സ്ത്രീശബ്ദമാണ് ഇപ്പോള്‍ ജീവനക്കാരെയും രോഗികളെയും ഭീതിയിലാഴ്ത്തുന്നത്.

കുറച്ചുനാളുകളായി അധികൃതരുടെ ഉറക്കം കെടുത്തുകയാണ് ഈ സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് ഒടുവില്‍ സമാന സംഭവം നടന്നത്. വൈകിട്ട് ഒപി പൂട്ടാന്‍ പോയ ജീവനക്കാരിക്ക് 10 മിനിട്ട് ശ്രമിച്ചിട്ടും വാതില്‍ പൂട്ടാന്‍ സാധിച്ചില്ല. ഏറെ പണിപ്പെട്ടാണ് ഇവര്‍ പിന്നീട് ഈ വാതില്‍ പൂട്ടിയത്.

ഇനി ഈ ഭാഗത്തേക്ക് പോകില്ലെന്ന് സ്ത്രീ ജീവനക്കാര്‍ പറയുന്നു. ജീവനക്കാരടക്കം ഭീതിയിലായതോടെ സംഭവത്തില്‍ അന്വേഷണം നടത്താനാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ തീരുമാനം. സാമൂഹ്യവിരുദ്ധരുടെ ഇടപെടലാണോ ഇതിന് പിന്നിലെന്നും സംശയമുണ്ട്.

Advertisment