Advertisment

കോട്ടയം മുനിസിപ്പൽ പരിധിയിലുള്ള ഓട്ടോറിക്ഷാകൾക്ക് പെർമിറ്റ് അനുവദിക്കണം; സജി മഞ്ഞക്കടമ്പിൽ

New Update

കോട്ടയം: കോട്ടയം മുനിസിപ്പൽ പരിധിയിലുള്ള ഓട്ടോറിക്ഷാകൾക്ക് പെർമിറ്റ് അനുവദിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസി ഡന്‍റ് സജിഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

publive-image

മീറ്റർ റീഡിങിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും വാഹന പരിശോധനയുടെ പേരിൽ തൊഴിലാളികളെ അനാവശ്യമായി പീഡിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

KTUC (M) കോട്ടയം നിയോജക മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) കോട്ടയം നിയോജകമണ്ഡലം പ്രസിഡൻറ് കുര്യൻ പി കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കളായ വി.ജെ ലാലി, എബി പൊന്നാട്ട്, ജെയ്സൺ ജോസഫ്, പി.സി. മാത്യു, സെബാസ്റ്റ്യൻ ജോസഫ്, പ്രസാദ് ഉരുളികുന്നം, KTUC (M) കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ജ്യോതിഷ് മോഹനൻ ,മാണി എ.എം, സാബു എൻ.റ്റി, ബിജുലാൽ, സുരേഷ് ബാബു, വിമൽരാമചന്ദ്രൻ ,ധനുഷ് ലാഷ്,എന്നിവർ പ്രസംഗിച്ചു.

sajimanjakkadabil
Advertisment