Advertisment

ഭാര്യയെയും 2 പെൺമക്കളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് ഭാര്യയെയും 2 പെൺമക്കളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കട്ടപ്പന സ്വദേശി വിജേന്ദ്രൻ (45) ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി.

Advertisment

publive-image

വിജേന്ദ്രന്റെ ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളും കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

ദമ്പതികൾ പിണങ്ങിക്കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. സൗഹൃദം നടിച്ചെത്തിയ പ്രതി പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവാതിൽ വഴി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. 5 ലീറ്ററിന്റെ കന്നാസിലാണ് പെട്രോൾ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

Advertisment