Advertisment

ഭാര്യ മരിച്ച് പത്താം നാൾ ഭർത്താവും മരിച്ചു

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : തിടനാട് മാവറ വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ മകൻ എം.പി രാജീവ് (52. ) ആണ് ഭാര്യ മിനി മരണമടഞ്ഞ് പത്താം നാളിൽ മരിച്ചത്. മിനിയുടെ മരണാനന്തര കർമ്മങ്ങൾ കഴിയാനിരിക്കെയാണ് മാവറ വീടിനെ ദു:ഖത്തിലാഴ്ത്തി അടുത്ത മരണ വാർത്ത എത്തിയത്.

ദേശാഭിമാനി പ്രാദേശിക ലേഖകൻ പാലാ കടപ്പാട്ടൂർ പള്ളിയാടത്ത് രാജീവിന്റെ സഹോദരിയായിരുന്നു മിനി. രാജീവിന്റെ സംസ്കാരം ഞായറാഴ്ച 1 ന് തിടനാട്ടിലെ വീട്ടുവളപ്പിൽ നടക്കും. അമ്മ തങ്കമ്മ രാമപുരം മരങ്ങാട് മoത്തിൽ കുടുംബാംഗം. ഭാര്യ പരേതയായ മിനി പാലാ കടപ്പാട്ടൂർ പള്ളിയാടത്ത് കുടുംബാംഗമാണ്.

മക്കൾ: അനന്തു, അജിത്ത്.

സഹോദരങ്ങൾ : സനൽകുമാർ, മിനി മധു കുമാർ, എം.പി.ബിജു.

pala kottayam
Advertisment