Advertisment

പൊന്‍കുന്നത്ത് 'നാമജപഘോഷയാത്ര'ക്ക് പോയ നേതാവിനെ യുവതി ഒറ്റയ്ക്ക് താമസിക്കുന്ന വീടിന്‍റെ ഷെയ്ഡിനു മുകളില്‍ നിന്നും നാട്ടുകാർ കയ്യോടെ പൊക്കി. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ സുപ്രീംകോടതിയുടെ പുതിയ 'വിവാഹേതര ലൈംഗികത' ഉത്തരവ് പ്രകാരം സംഭവം തലകീഴായി മറിഞ്ഞു !!

New Update

publive-image

Advertisment

കോട്ടയം/പൊന്‍കുന്നം : നാമജപ ഘോഷയാത്രയ്ക്ക് എന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ ദേശീയ പാര്‍ട്ടിയുടെ ജില്ലാ നേതാവിനെ ഗള്‍ഫുകാരന്റെ ഭാര്യയും മക്കളും ഒറ്റയ്ക്ക് താമസിക്കുന്ന വീടിന്‍റെ ഷെയ്ഡിനു മുകളില്‍ നിന്നും നാട്ടുകാർ കയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചു. വീട്ടില്‍ അനാശാസ്യത്തിന് എത്തിയതെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ നേതാവിനെ കൈയ്യോടെ പൊക്കി വീഡിയോ ഉള്‍പ്പെടെ ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിലും വൈറലാണ്.

ദേശീയ പാര്‍ട്ടിയുടെ കോട്ടയം ജില്ലാ കമ്മറ്റി അംഗമായ നേതാവാണ്‌ പിടിയിലായത്. പൊൻകുന്നം മഞ്ഞപ്പള്ളികുന്നിൽ ഭാഗത്ത് മക്കൾക്കൊപ്പം താമസിക്കുന്ന യുവതിക്കൊപ്പം ആണ് നേതാവിനെ പൊക്കിയത്. രാത്രി വീടിന്റെ മതിൽ ചാടി കടന്നു ഒരാൾ പോകുന്നത് കണ്ട സമീപവാസിയായ നാട്ടുകാരൻ കള്ളൻ ആണെന്ന് സംശയം തോന്നിയതിനെ തുടർന്ന് ആൾക്കാരെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിൽ ആണ് നേതാവ് കുടുങ്ങിയത്.

യുവതിയുമായി സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച ഇയാൾ മാസങ്ങളായി ഇവിടെ നിത്യസന്ദര്‍ശകനായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. യുവതിയും നേതാവിന്‍റെ പാര്‍ട്ടി അനുഭാവി ആണ്. എന്തായാലും നാട്ടുകാര്‍ ഒത്തുകൂടിയതോടെ ഇയാൾ അടുക്കളയുടെ കോൺക്രീറ്റ് ഷെയ്ഡിന്‍റെ മേലെ കേറി ഒളിച്ചെങ്കിലും നാട്ടുകാർ കയ്യോടെ പൊക്കുക ആയിരുന്നു. നേതാവ് ഷെയ്ഡിന്‍റെ മുകളില്‍ അര്‍ദ്ധനന്ഗ്നനായി കിടക്കുന്ന ദൃശ്യങ്ങള്‍ വൈറലായി മാറി കഴിഞ്ഞു.

യുവതിയുടെ ഭർത്താവു ഗൾഫിൽ ആണ്. കുട്ടിയുമൊത്താണ് താമസം. നാട്ടുകാർ വിളിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തു എത്തുകയും നേതാവിനെ സ്റ്റേഷനിൽ കൊണ്ട് പോവുകയും ചെയ്തു. പക്ഷേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സംഭവം മാറി. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാന്‍ വിവാഹേതര ലൈംഗിക ബന്ധത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ആരെ അകത്ത് കയറ്റിയാലും കേസെടുക്കാന്‍ നിര്‍വ്വാഹമില്ല .

ഇതുപ്രകാരം പോലീസ് യുവതിയോട് സംസാരിച്ചപ്പോൾ പരസ്പര സമ്മതത്തോടെ ആണ് ബന്ധം എന്ന് പറഞ്ഞതായാണ് വിവരം. ഇതേ തുടർന്ന് പുതിയ സുപ്രീം കോടതി വിധി പ്രകാരം കേസ് എടുക്കാനാവാതെ പോലീസ് കുഴഞ്ഞു. മാത്രമല്ല യുവതി പരാതി നല്‍കിയാല്‍ 'ജപം' തടസപ്പെടുത്തിയതിനും വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതിനും നാട്ടുകാര്‍ക്കെതിരെ കേസേടുക്കേണ്ടിവരും. അതറിഞ്ഞതോടെ ഇപ്പോള്‍ നാട്ടുകാര്‍ കേസില്‍ പെടാതിരിക്കാന്‍ പരക്കം പാച്ചില്‍ ആണെന്നാണ്‌ പറയുന്നത് .

സംഭവശേഷം നേതാവിന്‍റെ വീട്ടിൽ വിളിച്ചന്വേഷിച്ചപ്പോൾ നേതാവ് ശബരിമല വിഷയവുമായി ബന്ധപെട്ട് എന്തോ നാമജപ ഘോഷയാത്രയുടെ കമ്മിറ്റിക്കു പോയി എന്നാണ് വീട്ടുകാർ പറഞ്ഞത് എന്നാണ് വിവരം.

kottayam
Advertisment