Advertisment

ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍; യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തത് 22 ദിവസം മുമ്പും; സംഭവം പാമ്പാടിയില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍.കോട്ടയം പാമ്പാടിയിലാണ് സംഭവം. വെള്ളൂർ തോട്ടപ്പള്ളി മാലത്ത് റോബിൻ (23) ആണ് മരിച്ചത്.

Advertisment

publive-image

22 ദിവസം മുൻപായിരുന്നു പയ്യപ്പാടി സ്വദേശിനിയും ആയി റോബിന്റെ വിവാഹം. ഇന്നലെ രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ റോബിൻ കോളജിൽ കൊണ്ടാക്കിയിരുന്നു.

വൈകിട്ടു റോബിനെ കാണാത്തതിനെ തുടർന്നു നോക്കുമ്പോഴാണ് അടുക്കളയിൽ തൂങ്ങി മരിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പ്രേമ വിവാഹം ആയിരുന്നെന്നും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതുമായി പൊലീസ് പറഞ്ഞു.

latest news suicide report hang death all news
Advertisment