Advertisment

കാടുപിടിച്ചു കിടക്കുന്ന പുരയിടത്തില്‍ അസ്ഥികൂടം , പുരുഷന്റെതെന്ന് സംശയം; സമീപത്തെ പുളിമരത്തില്‍ നിന്ന് കയര്‍ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം; സംഭവം നാട്ടകത്ത്‌

New Update

കോട്ടയം: കോട്ടയത്ത് ആള്‍താമസമില്ലാതെ കാടുപിടിച്ചു കിടക്കുന്ന പുരയിടത്തില്‍ നിന്നും പുരുഷന്റെതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. നാട്ടകം മറിയപ്പള്ളി ഇന്ത്യൻ പ്രസിനു പിന്നിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിൽനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുരയിടത്തിലെ പുളിമരത്തിന്റെ ചുവട്ടിലായാണ് പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കിടക്കുന്നത്.

Advertisment

publive-image

ഇന്ന് രാവിലെ പുരയിടത്തിലെ കാട് വെട്ടിത്തെളിച്ചുകൊണ്ടിരുന്നവരാണ് പുളിമരച്ചുവട്ടിൽ അസ്ഥിയും സമീപത്തായി തലയോട്ടിയും കണ്ടെത്തിയത്.

പുളിമരത്തിൽനിന്ന് കയറും കണ്ടെടുത്തു. തുടർന്ന് വിവരം പോലിസിൽ അറിയിക്കുകയായിരുന്നു. ചിങ്ങവനം എസ്എച്ച്ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുളിമരത്തിൽ തുങ്ങിമരിച്ചയാളുടേതാണ് അസ്ഥികൂടമെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. കോട്ടയം എസ്പി ജയദേവും സ്ഥലത്തെത്തി പരിശോധന നടത്തി.

latest news dead body found skeleton found all news
Advertisment