Advertisment

വഴിയില്‍ കണ്ട സ്‌കൂട്ടര്‍ വൈക്കത്തഷ്ടമി കാണാന്‍ പോകാന്‍ എടുത്തു ; ഞങ്ങള്‍ അത്രയെ ചെയ്തുള്ളു, പ്രശ്‌നമാണെങ്കില്‍ സ്‌കൂട്ടര്‍ തിരികെ കൊടുത്തേക്കാം സാറേ...!

New Update

കടുത്തുരുത്തി : വൈക്കത്തഷ്ടമിക്കു പോകുന്ന വഴിയിൽ റോഡരുകിൽ കണ്ട 2 സ്കൂട്ടറുകൾ എടുത്ത് ഓടിച്ചു പോയ 3 വിദ്യാർഥികളെ പൊലീസ് പിടിച്ചു. പൊലീസ് പിടിച്ചതോടെ സ്കൂട്ടറുകൾ തിരിച്ചു നൽകി. പട്ടിത്താനം സ്വദേശികളായ വിദ്യാർഥികളാണ് കടുത്തുരുത്തി പൊലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം

Advertisment

publive-image

നമ്പ്യാകുളം, മുട്ടുചിറ എന്നിവിടങ്ങളിൽ നിന്നാണ് സ്കൂട്ടറുകൾ മോഷണം പോയത്. സ്കൂട്ടർ കാണാതായതോടെ സ്കൂട്ടർ നഷ്ടമായവരും നാട്ടുകാരും പൊലീസിൽ പരാതി നൽകി . സിസിടിവി ദൃശ്യം പരിശോധിച്ച് റോഡുകളിൽ തിരച്ചിൽ നടത്തി. ഇതിനിടയിലാണ് മോഷ്ടിച്ച സ്കൂട്ടറിൽ വന്ന സംഘം 6 കിലോമീറ്റർ അകലെ വാലാച്ചിറയിൽ നാട്ടുകാരുടെ മുൻപിൽ പെട്ടത്.

തുടർന്ന് ഇവരെ തടഞ്ഞു വച്ച് കടുത്തുരുത്തി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് വഴിയിൽ കണ്ട സ്കൂട്ടർ വൈക്കത്തഷ്ടമി കൂടാൻ പോകാനാണ് എടുത്തതെന്ന് കുട്ടി മോഷ്ടാക്കൾ പൊലീസിനോട് സമ്മതിച്ചത്. വൈക്കത്തഷ്ടമി കൂടാൻ പോകാൻ സ്കൂട്ടറുകൾ ഒന്ന് എടുത്തു.

ഞങ്ങൾ അത്രേ ചെയ്തുള്ളു. പ്രശ്നമാണെങ്കിൽ സ്കൂട്ടർ തിരികെ കൊടുത്തേക്കാം സാറേ. വിദ്യാർഥികളുടെ മൊഴി ഇങ്ങനെയാണ്. വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Advertisment