Advertisment

കോട്ടയം ജില്ലയില്‍ 715 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു: 709 പേര്‍ക്കും രോ​ഗബാധ സമ്പര്‍ക്കം മുഖേന

New Update

കോട്ടയം : ജില്ലയിൽ 715 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 709 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 6021 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

Advertisment

publive-image

രോഗം ബാധിച്ചവരിൽ 316 പുരുഷൻമാരും 323 സ്ത്രീകളും 83 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 145 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

707 പേർ രോഗമുക്തരായി. 5865 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 53591 പേർ കോവിഡ് ബാധിതരായി. 47593 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 11808 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം- 62

മുണ്ടക്കയം- 44

എരുമേലി- 30

മാടപ്പള്ളി- 26

മണിമല- 24

വാഴപ്പള്ളി, പള്ളിക്കത്തോട്,ഏറ്റുമാനൂർ - 23

പനച്ചിക്കാട്-21

ചങ്ങനാശേരി-19

അതിരമ്പുഴ, പാലാ-18

കൂരോപ്പട-17

അയർക്കുന്നം-15

രാമപുരം-14

കാണക്കാരി, കിടങ്ങൂർ, എലിക്കുളം-13

വാഴൂർ, വെള്ളാവൂർ-12

മണർകാട്-11

തൃക്കൊടിത്താനം, കടനാട്, തലയാഴം, മുളക്കുളം-10

കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, കറുകച്ചാൽ, അകലക്കുന്നം-9

പാറത്തോട്, വൈക്കം, തലയോലപ്പറമ്പ്, വെച്ചൂർ-8

കുമരകം, ഈരാറ്റുപേട്ട, മരങ്ങാട്ടുപിള്ളി, മീനച്ചിൽ-7

ആർപ്പൂക്കര,മാഞ്ഞൂർ, പാമ്പാടി-6

ചിറക്കടവ്, ഉദയനാപുരം, നീണ്ടൂർ, മുത്തോലി, അയ്മനം, കുറിച്ചി, ടി.വി പുരം-5

കടുത്തുരുത്തി, തിരുവാർപ്പ്, പായിപ്പാട്, പൂഞ്ഞാർ, ഞീഴൂർ, ചെമ്പ്, വിജയപുരം, വെള്ളൂർ, കരൂർ -4

പുതുപ്പള്ളി, തലനാട്, കൂട്ടിക്കൽ, കല്ലറ, മീനടം, കൊഴുവനാൽ, തിടനാട്-3

വെളിയന്നൂർ, വാകത്താനം, മേലുകാവ്, തലപ്പലം, പൂഞ്ഞാർ തെക്കേക്കര, കുറവിലങ്ങാട്, മറവന്തുരുത്ത്-2

കോരുത്തോട്, ഉഴവൂർ, കടപ്ലാമറ്റം, കങ്ങഴ-1

Advertisment