Advertisment

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ കോടതി വിധി നാളെ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ കോടതി നാളെ വിധി പറയും. ഫാ റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. ഫാ റോബിന്‍ വടക്കുംചേരി, സഹായി തങ്കമ്മ നെല്ലിയാനി, ഡോ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, തോമസ് ജോസഫ് തേരകം, ഡോ ബെറ്റി ജോസഫ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. തലശ്ശേരി അഡീഷണല് സെഷന്സ് കോടതിയാണ് കേസ് പരിഗണിച്ചത്.

2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കമ്ബ്യൂട്ടര് പഠിക്കാന് എത്തിയ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വൈദികന് പീഡിപ്പിച്ച് ഗര്ഭിണിയാക്കി എന്നാണ് കേസ്. പെണ്കുട്ടിയുടെ ഗര്ഭത്തിന്റെ ഉത്തരവാദിത്തം പിതാവ് ഏറ്റെടുത്ത് കേസ് ഒതുക്കിതീര്ക്കാനായിരുന്നു ആദ്യശ്രമം.

പിതാവാണ് ഉത്തരവാദി എന്ന് പൊലീസിലും ചൈല്ഡ് ലൈനിലും പീഡനത്തിന് ഇരയായ പെണ്കുട്ടിയും പറഞ്ഞിരുന്നു. ആവര്ത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് പെണ്കുട്ടി ഫാദര് റോബിന്റെ പേര് പറഞ്ഞത്. സംഭവം വിവാദമായതോടെ പ്രതിയായ ഫാ. റോബിന് വടക്കുഞ്ചേരിയെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയൂര് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്സ് പള്ളി വികാരിയായിരുന്നു ഫാ. റോബിന് വടക്കുഞ്ചേരി.

വിചാരണ വേളയില് പെണ്കുട്ടിയും മാതാപിതാക്കളും കൂറ് മാറിയിരുന്നു. വൈദികന് എതിരായി പരാതിയില്ല എന്ന നിലപാടാണ് ഇവര് കോടതിയില് സ്വീകരിച്ചത്, സംഭവ സമയത്ത് പെണ്കുട്ടിക്ക് പ്രായപൂര്ത്തിയായിരുന്നതായും മാതാപിതാക്കള് കോടതിയില് ബോധിപ്പിച്ചിരുന്നു. പെണ്കുട്ടി പ്രസവിച്ചത് മറച്ചുവെച്ച്, അതിന് ഒത്താശ ചെയ്തു എന്നതാണ് കേസിലെ മറ്റ് പ്രതികള്ക്ക് എതിരെയുള്ള കുറ്റം.

Advertisment