Advertisment

കൊറോണയില്‍ വീണ്ടും കേരളത്തിന്‍റെ ശ്രദ്ധേയമായ അതിജീവനം ! കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നിക്കാരായ 93 കാരനും 88 കാരിയായ ഭാര്യയും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ കേരളത്തില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ച കുടുംബത്തിലെ 5 പേരും രോഗമുക്തരായി

New Update

publive-image

Advertisment

കോട്ടയം ∙ കൊറോണ പ്രതിരോധത്തില്‍ കേരളത്തിനു വീണ്ടും ശ്രദ്ധേയമായ നേട്ടമായി മാറുകയാണ് പത്തനംതിട്ട സ്വദേശികളായ വയോധിക ദമ്പതികളുടെ അനുഭവം.  കോവിഡ് ബാധിച്ച്  കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 93 കാരനായ വയോധികനും 88 കാരിയായ ഭാര്യയും രോഗം ഭേദമായി ആശുപത്രി വിട്ടു.

ഇറ്റലിയില്‍ നിന്ന് വന്ന കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട റാന്നിയിലെ തോമസ് (93), മറിയാമ്മ (88) ദമ്പതികളാണ് കൊറോണയെ അതിജീവിച്ചത് . ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്‌കിലാണ് കണക്കാക്കുന്നത് . 90 നു മുകളില്‍ പ്രായമായവരില്‍ കൊറോണ പിടിപെട്ടാല്‍ ഭേദമാകുന്നത് ചൂരുക്കമായിരുന്നു.

ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണു കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെയാണ് ജീവത്തിലേക്കു തിരിച്ച് കൊണ്ടുവന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്കു പുറമേയാണ് കൊറോണ  കൂടി ഇവരെ ബാധിച്ചത്.   ചികിത്സയ്ക്കു നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു.

ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ അഡ്മിറ്റാക്കി.

തുടര്‍ന്ന് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിക്‌സും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ.ജയകുമാര്‍, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, ആര്‍എംഒ. ഡോ. ആര്‍.പി.രെഞ്ജിന്‍, എആര്‍എംഒ. ഡോ. ലിജോ, നഴ്‌സിങ് ഓഫിസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്. 25 നഴ്‌സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി.

corona
Advertisment