Advertisment

കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ വിദ്യാഭ്യാസ ഹസ്തം-2019 വിതരണം നടന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കുവൈറ്റ് ചാപ്റ്റർ വിദ്യാഭ്യാസ ഹസ്തം 2019 വിതരണം കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ അസീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ നടന്നു.

Advertisment

publive-image

പ്ലസ് ടു പാസ്സായി ഉപരിപഠനത്തിന് സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള സഹായവിതരണം വിശിഷ്ടാതിഥിയും വടകര പാർലമെന്റ് എം.പിയുമായ കെ.മുരളീധരൻ കുവൈറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റ് റഷീദ് ഉള്ളിയേരിക്ക് നൽകി കൊണ്ട് ഉൽഘാടനം ചെയ്തു.

publive-image

കൊയിലാണ്ടി താലൂക്കിൽ നിന്നുള്ള ആറ് വിദ്യാർത്ഥികൾ അടക്കം എട്ടു വിദ്യാർഥികൾക്ക് ആണ് കുവൈറ്റ് ചാപ്റ്റർ കമ്മിറ്റി ഇത്തവണ സാമ്പത്തിക സഹായം നൽകിയത്.

publive-image

കെ.മുരളീധരനുള്ള കൊയിലാണ്ടി കൂട്ടം ഉപഹാരം കുവൈറ്റ് രക്ഷാധികാരി റൗഫ് മഷൂർ കൈമാറി. കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ മുഖ്യപ്രഭാഷണം നടത്തി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള കുവൈറ്റ് ചാപ്റ്റർ ആദ്യ ഗഡു തക്കാര മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ് കൊയിലാണ്ടി ചാപ്റ്റർ ഭാരവാഹികൾക്ക് കൈമാറി.

publive-image

വിദ്യാഭ്യാസ പദ്ധതി റിപ്പോർട്ട് ഇല്യാസ് ബഹസ്സൻ അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ് കെ.സത്യൻ, കൺസിലർ വി.പി ഇബ്രാഹിം കുട്ടി, കുവൈറ്റ് ചാപ്റ്റർ പ്രതിനിധികളായ മുസ്തഫ മൈത്രി, നജീബ് പി.വി,സാജിദ അലി, റഷാദ് എ.കെ, അതുൽ ഒരുവമ്മൽ, മിഥുൻ, റമീസ് പരപ്പിൽ മറ്റു കൊയിലാണ്ടി കൂട്ടം ഭാരവാഹികൾ ആയ സുകുമാരൻ മാസ്റ്റർ, ജസീർ കാപ്പാട്, ബാലൻ അമ്പാടി, അഹമ്മദ് മൂടാടി, ഷാജി പീവീസ്, ഗഫൂർ കുന്നിക്കൽ, സത്യചന്ദ്രൻ മടഞ്ചേരി എന്നിവർ സംസാരിച്ചു.

publive-image

കൊയിലാണ്ടി ചാപ്റ്റർ സെക്രട്ടറി റഷീദ് മൂടാടിയൻ സ്വാഗതവും കുവൈറ്റ് ചാപ്റ്റർ പ്രതിനിധി ജഗത് ജ്യോതി നന്ദിയും പറഞ്ഞു.

publive-image

publive-image

publive-image

publive-image

Advertisment