Advertisment

കോഴിക്കോട് ജില്ലാ അസോസിയേഷന്‍,കുവൈറ്റ്‌‌ ഫഹാഹീൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update

2018 -2019 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫഹാഹീൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിനീഷ്.എം.സി - പ്രസിഡണ്ട്, ഉമേഷ്.കെ.ടി.കെ - വൈസ് പ്രസിഡണ്ട്, സുനിൽ കുമാർ - സെക്രട്ടറി,മെഹ്ബൂബ്.പി.കെ - ജോയന്റ് സെക്രടറി, അബ്ദുൾ റഫീഖ് - ട്രഷറർ എന്നിവര്‍ ഐക്യകണ്‍ടെന തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫഹാഹീൽ ഏരിയ പ്രതിനിധികളായി മജീദ്.എം.കെ,അബ്ദുൾ നജീബ്.ടി.കെ, ഷാജി.കെ.വി, അഷ്‌റഫ്.കെ.പി, നൗഫൽ ബറീന, ശിവദാസൻ പിലാക്കാട്ട്, സിദ്ദിഖ്.സി.പി, നജ്മുദ്ധീൻ.എം.കെ, ഹാഫിസ് നൂർ മഹൽ എന്നിവരെയും തെരഞ്ഞെടുത്തു.

publive-image

മഹിളാവേദി ഫഹാഹീൽ ഏരിയ ഭാരവാഹികളായി നൂറിയ നംഷീർ - പ്രസിഡണ്ട്, ഷംന പുനത്തിൽ - സെക്രട്ടറി, അജിത തെക്കേടിചാലിൽ - ട്രഷറർ എന്നിവര്‍ ഐക്യകണ്‍ടെന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫഹാഹീൽ ഏരിയ പ്രതിനിധികളായി സ്മിത രവീന്ദ്രൻ, ഹസീന പാലശ്ശേരി, ദിവ്യ റിജേഷ്, റഹീദ ഹാഫിസ് നൂർ, രാജി.എം.ആർ, സബീന കുണ്ടൻചാലിൽ എന്നിവരെയും തെരഞ്ഞെടുത്തു.

ഫഹാഹീൽ ഗ്യാലക്സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയാ പ്രസിഡണ്ട് ജിനീഷ്.എം.സി അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഹനീഫ്.സി ജനറൽബോഡി യോഗം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ, ആക്ടിങ് ട്രഷറർ അസ്‌ലം എന്നിവർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രൻ, ഏരിയ മഹിളാവേദി പ്രസിഡന്റ് ഹസീന എന്നിവർ മഹിളാവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

രാജു എസ് കണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ഹാഫിസ് സ്വാഗതവും ശിവദാസൻ പിലാക്കാട്ട് നന്ദിയും രേഖപ്പെടുത്തി.

kuwait
Advertisment