Advertisment

അറേബ്യന്‍ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ സര്‍ക്കിട്ടിഫിക്കറ്റ്‌ വിതരണവും ഒഫീഷ്യല്‍ അറ്റംപ്‌റ്റും ഇന്ന് കോഴിക്കോട്‌

New Update

കോഴിക്കോട്‌:  അറേബ്യന്‍ ബുക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റ്‌ വിതരണം ഇന്ന് കോഴിക്കോട്‌ നടക്കും. ടൗണ്‍ഹാളില്‍ വൈകീട്ട്‌ 4.30നാണ്‌ പരിപാടി. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച്‌ ലോക റെക്കോര്‍ഡ്‌ നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണത്തോടൊപ്പം അതതുമേഖലയില്‍ റെക്കോര്‍ഡിനര്‍ഹരായവരുടെ ലൈവ്‌ പ്രകടനവും നടക്കും.

Advertisment

publive-image

വേഗതയേറിയ ഗോളിനുടമ ഐ.എം വിജയന്‍, ഒരു അത്‌ലറ്റിക്‌ മീറ്റില്‍ 6 മെഡലുകള്‍ സ്വന്ത മാക്കിയ ലോക വനിത പി.ടി ഉഷ, 131 വ്യത്യസ്‌ത ഭാഷകളില്‍ ഗാനമാലപിക്കുന്ന പൂജ പ്രേം, പത്രപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, ഒരേ സമയം സംഗീതവും കാരിക്കേച്ചറും സമന്വയിപ്പിച്ച്‌ അമിതാഭച്ചനെ വരച്ച മുഹമ്മദ്‌ ഇല്യാസ്‌, ഒരു മിനിറ്റില്‍ 124 തവണ പുഷ്‌അപ്പ്‌ എടുത്ത്‌ റെക്കോര്‍ഡിട്ട കെ.ജെ ജോസഫ്‌, ശൂലത്തിനുമുകളില്‍ കിടക്കുകയും മുതുകത്തു മാര്‍ബിള്‍വെച്ച്‌ പൊട്ടിച്ച്‌ ലോകാദ്‌ഭുതം സൃഷ്ടിച്ച കെ.വി സൈതലവി, ഡോ. കെ.ജെ യേശുദാസിന്റെ ഏറ്റവും വലിയ (12400 സ്‌ക്വയര്‍ മീറ്റര്‍) രംഗോലി പോട്രെയ്‌റ്റ്‌ വരച്ച സി.കെ സുരേഷ്‌, കണ്ണുകെട്ടി സാഹസിക അഭ്യാസം നടത്തുന്ന സജിനി ഭാസ്‌കരന്‍, ഒരേസയമം അഞ്ച്‌ വാദ്യോപകരണങ്ങള്‍ പ്ലേ ചെയ്യുന്ന മ്യുസിഷന്‍ ചന്ദ്രബോസ്‌, കാല്‍കുലേറ്ററിനെ വെല്ലുന്ന പ്രകടനത്തിനുടമ മാത്തമാറ്റീഷ്യന്‍ വിവേക്‌രാജ്‌, നെഹ്‌റുവിന്റെ ഏറ്റവും ചെറിയ പോട്രെയ്‌റ്റ്‌(6മി.മി) വരച്ച സജിന്‍ദാസ്‌, കുട്ടികളെ പരിശീലിപ്പിക്കുന്നതിനായ്‌ ഗെയിം സോഫ്‌റ്റവെയര്‍ നിര്‍മിച്ച അധ്യാപകന്‍ ബശീര്‍ നരിക്കുനി, മാരത്തണ്‍ മോട്ടിവേഷന്‍ സ്‌പീച്ച്‌ നടത്തിയ മുഹമ്മദ്‌ ശാഫി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈവിധ്യമാര്‍ന്ന മുവായിരത്തോളം ആന്റിക്കുകളുടെ ശേഖരമുള്ള ശിലാ മ്യൂസിയത്തിനുടമ ശിലാസന്തോഷ്‌, സ്വന്തമായി പകര്‍ത്തിയ പൂക്കളുടെ ചിത്ര ശേഖരണത്തിലൂടെ ശ്രദ്ധ നേടിയ വി.ടി ജോളി, ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി, ലൗഷോര്‍ നിര്‍മിച്ച്‌ അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്തിയ യു. മുനീര്‍ തുടങ്ങി റെക്കോര്‍ഡിനര്‍ഹരായ ഇരുപത്തഞ്ചു പ്രതിഭകകള്‍ക്കാണ്‌ ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്‌.

അറേബ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ ഖത്തര്‍ ചെയര്‍പേഴ്‌സണ്‍ എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായിരിക്കും.

അറേബ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ ചെയര്‍മാന്‍(ഇന്ത്യ) കാര്‍ട്ടൂണിസ്റ്റ്‌ എം. ദിലീഫ്‌, അറേബ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ ഡയറക്ടര്‍ യാസര്‍ അറഫാത്ത്‌, അറേബ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ ഒഫീഷ്യല്‍ വിറ്റ്‌നസ്‌ അഭീഷ്‌ ഡൊമിനിക്‌, കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി സിണ്ടിക്കേറ്റ്‌ മെമ്പറും കോഴിക്കോട്‌ കോര്‍പറേഷന്‍ കൗണ്‍ സിലറുമായ അഡ്വ. നിയാസ്‌, കെ.കെ മൊയ്‌തീന്‍ കോയ (മാര്‍ക്കറ്റിംഗ്‌ ഡയറക്ടര്‍ യു.എ.ഇ എക്‌സ്‌ചേഞ്ച്‌, യു.എ.ഇ), വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പ്രസിഡന്റ്‌ കെ.പി.യു.അലി, അറേബ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ എഡിറ്റര്‍ സാലിം ജീറോഡ്‌, ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ്‌ ഗുലാം ഹുസൈന്‍, മജീദ്‌ അല്‍ഹിന്ദ്‌ എന്നിവരും സംബന്ധിക്കും.

Advertisment