Advertisment

കോ​ഴി​ക്കോട് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച ടൂ​റി​സ്റ്റ് ബ​സ് ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

New Update

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച ടൂ​റി​സ്റ്റ് ബ​സ് ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് ആ​വി​ലോ​റ വെ​ള്ള​ത്തി​ങ്ക​ല്‍ റി​തേ​ഷ്, ഡ്രൈ​വ​ര്‍ പെ​രു​വ​യ​ല്‍ മു​ത​ല​ക്കു​ണ്ട്നി​ലം മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രെ​യാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Advertisment

publive-image

ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ അതിക്രൂരമായി മര്‍ദിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനെയാണ് താമരശേരിക്കു സമീപം ഈങ്ങാപ്പുഴയില്‍വച്ചു മര്‍ദിച്ചത്. നാട്ടുകാര്‍ ബസ് തടഞ്ഞു വച്ചു പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അക്രമത്തില്‍ പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മായനാട് സ്വദേശിയാണ് സിറാജ്. സൈഡ് കൊടുക്കാതിരുന്നതു ചോദ്യം ചെയ്തപ്പോള്‍ ബസിന്റെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവറെ വളരെ ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു.

വ​യ​നാ​ട്ടി​ല്‍ ഒ​രു മൃ​ത​ദേ​ഹ​മി​റ​ക്കി കോ​ഴി​ക്കോ​ട്ടേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ന്‍​സ്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ്.ക്ലീ​ന​ര്‍​ക്കെ​തി​രേ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​നും ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രേ മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച്‌ വാ​ഹ​ന​മോ​ടി​ച്ച​തി​നു​മാ​ണ് കേ​സ്.

Advertisment