കോഴിക്കോട്ട് കോണ്‍ഗ്രസ് നേതാവിന്‍റെ പുതിയ വാഹനം അജ്ഞാതര്‍ തീവച്ച്‌ നശിപ്പിച്ചു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, February 12, 2019

പ​യ്യോ​ളി: കോഴിക്കോട്ട് കോണ്‍ഗ്രസ് നേതാവിന്‍റെ പുതിയ വാഹനം അജ്ഞാതര്‍ തീവച്ച്‌ നശിപ്പിച്ചു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ന​ജീ​ബ് തി​ക്കോ​ടിയു​ടെ 13 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന പുതിയ പിക്ക്‌അപ്പ് ലോറിയാണ് അഗ്നിക്കിരയാക്കിയത്.

തി​ക്കോ​ടി മീ​ത്ത​ലെപ​ള്ളി-​പ​ള്ളി​ക്ക​ര റോ​ഡ​രി​കി​ലാ​യി​രു​ന്നു വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട​ത്. തീ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ഉ​ട​നെ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​ തീ അണയ്ക്കുകയായിരുന്നു. എന്നാല്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

​ര​ണ്ടു​ദി​വ​സം മു​മ്ബ് വാ​ങ്ങി​യ വാ​ഹ​നം ഇ​ന്ന് ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി കൊ​ണ്ടു​പോ​കാ​ന്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

 

×