Advertisment

സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരായ ആക്രമണം; പ്രതിയായ ആര്‍എസ്എസുകാരന്റെ വീടിന് നേരെ ബോംബേറ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനേയും ഭാര്യയെയും ആക്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കേസില്‍ അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സുധീഷിന്റെ വീടിനുനേരെയാണ് ആക്രമണം.

കേസിലെ മറ്റ് രണ്ട് പ്രതികളുടെ വീടിനുനേരെയും കഴിഞ്ഞ ദിവസം ആ്രക്രമണമുണ്ടായിരുന്നു. പ്രദേശത്തുനിന്നും കഴിഞ്ഞ ദിവസം സ്റ്റീല്‍ ബോംബം കണ്ടെടുത്തിരുന്നു. കുറ്റ്യാടി-നാദാപുരം മേഖലയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

ഹര്‍ത്താല്‍ ദിനത്തിലാണ് പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മനോമിക്കും നേരെ ആര്‍എസ്എസ് അക്രമണമുണ്ടായത്. അക്രമികള്‍ ഇവരുടെ കാര്‍ തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. സാനിയോയുടെ നെഞ്ചിലും അടിവയറ്റിലും ചവിട്ടേറ്റു. ക്രൂരമര്‍ദ്ദനത്തില്‍ ജൂലിയസിന്റെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Advertisment