Advertisment

കോഴിക്കോട് കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം ...ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

New Update

കോഴിക്കോട്: കോഴിക്കോട് കോളിക്കല് വേണാടിയില്‍ കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം . കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം സംഭവിച്ചത് .

Advertisment

publive-image

60 അടിയില്‍ അധികം ആഴമുള്ള വെള്ളക്കെട്ടിലേക്ക് വീണ കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. അപകടത്തില്‍ ഡ്രൈവര്‍ ഇയ്യാട് സ്വദേശി ദിലു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വലിയപറമ്പ് മരട്ടമ്മല്‍ യൂനുസിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ദിലു തന്‍റെ സുഹൃത്തായ വേണാടി സ്വദേശി പ്രമോദിനെ ആശുപത്രിയില്‍ കൊണ്ടു പോകാനായിട്ടാണ് കാറ് യൂനുസിന്റെ കയ്യില്‍ നിന്നും വാങ്ങിയത് .

പിറ്റേന്ന് രാവിലെ ക്രൈന്‍ എത്തിച്ച്‌ കാറ് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തി കരക്കെത്തിച്ചെങ്കിലും അപകടത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച്‌ വാഹനം ഇവിടെ നിന്ന് കൊണ്ടു പോകുന്നത് നാട്ടുകാര്‍ തടഞ്ഞു. പിന്നീട് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തിയാണ് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത് .

kozhikode car accident
Advertisment