Advertisment

ടിപ്പര്‍ ഇടിച്ച്‌ തെറിപ്പിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു!; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

New Update

publive-image

കോഴിക്കോട്: അത്ഭുതകരമായി രക്ഷപ്പെട്ടു! എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു രക്ഷപ്പടല്‍ അപൂര്‍വ്വമാണ്. എന്ന് പറയുന്നത് ഇതാണ്. സ്‌കൂട്ടര്‍ വഴിയില്‍ ഒതുക്കി നിര്‍ത്തി സംസാരിക്കുന്നതിനിടയില്‍ അതുവഴി എത്തിയ സുഹൃത്തുക്കളില്‍ ഒരാള്‍ അബദ്ധത്തില്‍ ആക്‌സിലേറ്റര്‍ കൊടുക്കുകയും ഓണ്‍ ആയിരുന്ന വണ്ടി ബാലന്‍സസ് വിട്ട ഡ്രൈവറേയും സുഹൃത്തിനേയും കൊണ്ട് റോഡിലേക്ക് കുതിക്കുകയുമായിരുന്നു. പിന്നാലെ ചീറിപാഞ്ഞ് വന്ന ഒരു ടിപ്പര്‍ സ്‌കൂട്ടറിനെ ഇടിച്ച്‌ തെറിപ്പിച്ച്‌ മുന്നോട്ട് പോയെങ്കിലും വാഹനത്തിലിരുന്ന ആള്‍ക്കോ സുഹൃത്തിനോ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയാണ്. പിന്നീട് ഒപ്പമുണ്ടായിരുന്ന രണ്ട് പേരും ചേര്‍ന്ന് ഇരുവരേയും എടുത്ത് ഉയര്‍ത്തുകയാണ്. സമീപത്തെ ഒരു കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു.

https://www.facebook.com/arun.kumarj.54/videos/1984990478250851/

Advertisment