Advertisment

കോഴിക്കോട് ജില്ലയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 50 ആയി

New Update

കോഴിക്കോട്:  നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 50 ആയി. ചെന്നൈയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്കും വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.

Advertisment

publive-image

ഈ നാല് പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൌസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ ചികിത്സയിലാണ്.

മെയ് 11ന് ചെന്നൈയില്‍ നിന്നും കാര്‍മാര്‍ഗം എത്തിയ ഏറാമല സ്വദേശികളായ രണ്ട് പേര്‍ക്കും ദുബൈ, റിയാദ് എന്നിവിടങ്ങളില്‍ നിന്നായെത്തിയ രണ്ട് പ്രവാസികള്‍ക്കുമാണ് പുതുതായി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്നവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

മെയ് 12ന് ദുബൈയില്‍ നിന്നെത്തിയ നാദാപുരം സ്വദേശി വടകരയിലെ കോറോണ കെയര്‍ സെന്‍ററിലാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. മെയ് 19ന് റിയാദില്‍ നിന്നും കരിപ്പൂരിലെത്തിയ കട്ടിപ്പാറ സ്വദേശി താമരശേരി കെയര്‍ സെന്‍ററിലും നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ്സെന്‍ററിലേക്ക് മാറ്റി.

Advertisment