Advertisment

കൊറോണ കോഴിക്കോട് ജില്ലയില്‍ ആറുപേര്‍ നിരീക്ഷണത്തില്‍

New Update

കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആറുപേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. ഇന്നലെ പുതുതായി ഒരാളും കൂടി നിരീക്ഷണത്തില്‍ വന്നു.

Advertisment

publive-image

ആകെ 407 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ബീച്ച്‌ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരാള്‍ നിരീക്ഷണത്തിലുണ്ട്.

ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 33 ഫലങ്ങളും നെഗറ്റീവ് ആണ്. കൊറോണ സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരുന്നു.

Advertisment