Advertisment

കോഴിക്കോട് ജില്ലയിൽ 979 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തിൽ: നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 18,937 ആയി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: ഇന്ന് പുതുതായി വന്ന 979 പേര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 18,937 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 49,373 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്നവരില്‍ 59 പേര്‍ ഉള്‍പ്പെടെ 200 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 136 പേര്‍ മെഡിക്കല്‍ കോളേജിലും 64 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 34 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

Advertisment

publive-image

ഇന്ന് 414 സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചു. ആകെ 13,636 സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 12,576 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 12,276 എണ്ണം നെഗറ്റീവ് ആണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 1,060 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ഇപ്പോള്‍ 90 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 26 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 57 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേര്‍ കണ്ണൂരിലും രണ്ട് പേര്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു കൊല്ലം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ജില്ലയില്‍ ഇന്ന് വന്ന 605 പേര്‍ ഉള്‍പ്പെടെ ആകെ 12,223 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 418 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും 11,743 പേര്‍ വീടുകളിലും 62 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 140 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 6,485 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Advertisment