Advertisment

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ഇതരവിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ്; 9 ഡോക്ടര്‍മാരും മറ്റ് രോഗികളും നീരിക്ഷണത്തില്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ഇതരവിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ഒന്‍പത് ഡോക്ടര്‍മാരടക്കം 39 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പോയി.

Advertisment

publive-image

കഴിഞ്ഞ ദിവസമാണ് മെഡിസിന്‍വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഫലം പോസറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇതേതുടര്‍ന്നാണ് ഡോക്ടര്‍മാരും ജീവനക്കാരും ക്വാറന്റൈനില്‍ പോയത്.

രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് സര്‍ജറിവാര്‍ഡിലെയും എല്ലുവിഭാഗ വാര്‍ഡിലെയും രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് 7 ഡോക്ടര്‍മാരും 21 ജീവനക്കാരും ക്വാറന്റൈനില്‍ പോയിരിന്നു. ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ പോയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യരോഗികള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നത്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ട്.

covid 19 corona virus
Advertisment