കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, April 20, 2021

കോഴിക്കോട്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപ്പാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 25 ശതമാനത്തിലധികം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയാകുന്നതു വരെ നിരോധനാജ്ഞ തുടരും.

×