Advertisment

പേരാമ്പ്ര മുസ്‌ലിം പള്ളി അക്രമം; സി പി എമ്മിൽ വിഭാഗീയത രൂക്ഷം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

പേരാമ്പ്ര : കഴിഞ്ഞ ഹർത്താൽ ദിനത്തിൽ കേരളത്തിലുടനീളം ആർ എസ് എസ് -സിപിഎം അക്രമം അഴിച്ചുവിട്ടപ്പോൾ പേരാമ്പ്രയിലെ മുസ്‌ലിം പള്ളിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞത് ഏറെ വിവാദമായിരുന്നു. നൊച്ചാട് ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ നേത്രത്വത്തിൽ ഒരു വിഭാഗം പള്ളിക്ക് നേരെ ഉണ്ടായ അക്രമത്തെ പിന്തുണയ്ക്കുമ്പോൾ പേരാമ്പ്രയിലെ ഒരു വലിയ വിഭാഗം അക്രമത്തെ തള്ളി പറയുന്നു എന്നത് ജില്ലയിലെ സിപിഎമ്മിന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Advertisment

അടുത്ത കാലത്ത് പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കാൻ രണ്ടു വിഭാഗവും നടത്തുന്ന ഗ്രൂപ്പ്‌ പ്രവർത്തനത്തിന്റെ അവസാനത്തെ ഉദാഹരണം ആയി കഴിഞ്ഞ ദിവസത്തെ അക്രമത്തെ മറു വിഭാഗം വിലയിരുത്തുന്നു. മാത്രമല്ല, സി പി എമ്മിൻറ്റെ പേരാമ്പ്ര ഏരിയയിലെ ഗുണ്ടയായ സുധാകരൻ മരുതേരിക്ക് എതിരേയും മരുതേരിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

പാർട്ടിയിൽ നിന്ന് സുധാകരനെ പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചു രംഗത്തു വന്നിട്ടുണ്ട്. എന്നാൽ പാർട്ടിയുടെ പേരിൽ അക്രമം അഴിച്ചു വിടുന്ന സുധാകരനെ പുറത്താക്കിയാൽ പാർട്ടിക്ക് ക്ഷീണം സംഭവിക്കുമെന്ന ഭയത്താൽ ഗതികെട്ട അവസ്ഥയിലാണ് നേതൃത്വം.

പാർട്ടിയിലെ സമാധാനം ആഗ്രഹിക്കുന്ന ഒരുപറ്റം സഖാക്കളുടെ മറുപടി ഇങ്ങനെ, പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽപ്പെട്ട ചിലനേതാക്കളുടെ ധാർഷ്ട്യമാണ് പേരാമ്പ്രയിൽ നടന്ന് കൊണ്ടിരിക്കുന്നത്. വർഗീയ ലഹളയ്ക്ക് കോപ്പകൂട്ടുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ രീതിയിൽ പാർട്ടി നടപടി എടുക്കണമെന്ന് പാർട്ടി ജില്ല നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അറിയിച്ചു.

Advertisment