Advertisment

പ്രളയത്തില്‍ യാത്രാദുരിതം... കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു....യാത്ര തടസം നേരിട്ടവര്‍ക്ക് താമസസൗകര്യം, ഭക്ഷണവും ഏര്‍പ്പെടുത്തും

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് യാത്രാദുരിതം നേരിടുന്നവര്‍ക്കായി കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.

Advertisment

publive-image

കോഴിക്കോട് ജില്ലാഭരണകൂടത്തിന്റേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെയുമാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്.ഹെല്‍പ്പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും.യാത്ര തടസം നേരിട്ടവര്‍ക്ക്താമസസൗകര്യം, ഭക്ഷണവും ഏര്‍പ്പെടുത്തും.

ലോ കോളേജ്, ഹോളിക്രോസ് കോളേജ്, ദേവകിയമ്മ കോളേജ് എന്നിവിടങ്ങളിലെ നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങളായ വിദ്യാര്‍ഥികളാണ് ഹെല്‍പ് ഡെസ്‌കില്‍ ഉണ്ടായിരിക്കുക.കുന്ദമംഗലം യുപി സ്‌കൂളിലെ അധ്യാപകനായ യു പി ഏകനാഥന്റെ നേതൃത്വത്തില്‍ എ രാജേഷ്, പ്രമോദ് മണ്ണടുത്ത്, എന്‍ സിജേഷ്, സി കെ പ്രഗ്നേഷ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ വിവരവും റെയില്‍വേ സ്റ്റേഷനില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുടെ വിവരവും അനൗണ്‍സ് ചെയ്യും. ആളുകളുടെ ആവശ്യത്തിനനുസരിച്ച് ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ റെയില്‍വേ സ്റ്റേഷന്‍ വഴി തിരിച്ചു വിടുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

kozhikode
Advertisment