Advertisment

അനാവശ്യമായി പുറത്തുപോകരുത്; അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ കനത്ത നിയന്ത്രണങ്ങള്‍

New Update

publive-image

Advertisment

കോഴിക്കോട്: പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 5 പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. പൊതുജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ.

publive-image

അവശ്യസേവനങ്ങളുടെ കടകൾ , സ്ഥാപനങ്ങള്‍ എന്നിവ വൈകുന്നേരം ഏഴുവരെ മാത്രം. ബീച്ച്, പാര്‍ക്ക് ഉള്‍പ്പടെയുള്ള ടൂറിസം പ്രദേശങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. പൊതുഗതാഗത, ആരോഗ്യമേഖലകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കാം. നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.

Advertisment