Advertisment

കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടുത്തം; മൂന്നു നിലകളുള്ള ജ്വല്ലറിക്കകത്ത് ആളുകള്‍ കുടുങ്ങി

New Update

കോഴിക്കോട് : കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടുത്തം. മൂന്നു നിലകളുള്ള ജ്വല്ലറിക്കകത്ത് കുടുങ്ങിയ ജീവനക്കാരുള്‍പ്പെടെയുള്ള ആളുകളെ പുറത്തെത്തിച്ചു.

publive-image

നാലോളം അഗ്നിശമന വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നിലവിൽ ജ്വല്ലറിക്കുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ല. തീപിടുത്തം നിയന്ത്രണവിധേയമായെന്നും അഗ്നി ശമന യൂണിറ്റ് അംഗങ്ങൾ വ്യക്തമാക്കി. കുടുങ്ങിക്കിടന്ന നാല് പേരെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. ഉളളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറടക്കം മാറ്റിയതായാണ് വിവരം. തീ പൂർണ്ണമായും അണഞ്ഞു. അതേ സമയം പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന 22 ബൈക്കുകൾ, 3 കാറുകൾ, ഒരു ഓട്ടോറിക്ഷ എന്നിവ കത്തിനശിച്ചു. സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്ന മാലിന്യത്തിതീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

latest news fire accident all news jewellery fire
Advertisment