Advertisment

കേളി കുടുംബ സഹായ ഫണ്ട് കൈമാറി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ പ്രവർത്തകനായിരുന്ന കൊയിലാണ്ടി സ്വദേശി ഗിരീഷിന്‍റെ കുടുംബത്തെ സഹായിക്കുന്നതിനായി, കേളി അസീസിയ ഏരിയ കമ്മിറ്റി സ്വരൂപിച്ച കുടുംബ സഹായഫണ്ട് കൈമാറി.

Advertisment

publive-image

കൊയിലാണ്ടി ദർശനമുക്കിൽ, പ്രവാസി സേവകേന്ദ്രത്തിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ ചടങ്ങിൽ വെച്ചാണ്‌ ഫണ്ട് കൈമാറിയത്. ചടങ്ങില്‍ ജില്ലാ പ്രവാസി വെൽഫെയർ & ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്‍റ് പേരോത്ത് പ്രകാശൻ അധ്യക്ഷത വഹിച്ചു.

കേരളാ പ്രവാസി സംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് മാങ്ങോട്ടിൽ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി എം എൽ എ കെ ദാസൻ ഗിരീഷിന്റെ കുടുംബത്തിന് ഫണ്ട് കൈമാറി. കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് കെ സത്യൻ, കേളി ബദിയ രക്ഷാധികാരി കമ്മിറ്റി അംഗം റഫീഖ് പാലത്ത്, ലോക കേരള സഭാ അംഗം കബീർ സലാല, പ്രവാസി വെൽഫയർ സൊസൈറ്റി വൈസ് പ്രസിഡന്‍റ് ഷഫീക്ക്, പ്രവാസി വെൽഫയർ സൊസൈറ്റി സെക്രട്ടറി ഗീതാകുമാരി, കേളി അംഗങ്ങളായിരുന്ന സുരേന്ദ്രൻ ആനവാതിൽ, മനാഫ്, ശശി പുത്തഞ്ചേരി എന്നിവർ സംസാരിച്ചു.പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അബൂബക്കർ ചടങ്ങിന് നന്ദി പറഞ്ഞു.

Advertisment