Advertisment

ലോക്ക്ഡൗണ്‍ ലംഘിച്ചു വാഹനം ഓടിച്ചതു തടഞ്ഞ പൊലീസിനെ ആക്രമിച്ചു: യുവാവിനു 21 ദിവസത്തെ വീട്ടുതടങ്കല്‍ വ്യവസ്ഥയില്‍ ജാമ്യം

New Update

കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ചു വാഹനം ഓടിച്ചതു തടഞ്ഞ പൊലീസിനെ ആക്രമിച്ച യുവാവിനു 21 ദിവസത്തെ വീട്ടുതടങ്കല്‍ വ്യവസ്ഥയില്‍ ജാമ്യം. പുതിയങ്ങാടി പള്ളിക്കണ്ടി ക്രോസ് റോഡ് സ്വദേശി സഞ്ജു റഷീദിനാണു കോടതി 21 ദിവസത്തെ വീട്ടുതടങ്കല്‍ ജാമ്യ വ്യവസ്ഥ വച്ചത്.

Advertisment

publive-image

പുതിയങ്ങാടി പള്ളിക്കണ്ടി ക്രോസ് റോഡില്‍ വച്ചാണു സഞ്ജു റഷീദ് പൊലീസിനെ ആക്രമിച്ചത്. സ്‌കൂട്ടറില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പല തവണ പള്ളിക്കണ്ടി ക്രോസ് റോഡ് വഴി ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. പലപ്പോഴും പൊലീസ് കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകും. പൊലീസ് വാഹനനമ്ബര്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെ സഞ്ജു റഷീദ് അതേ സ്‌കൂട്ടറില്‍ എത്തി. പൊലീസ് തടഞ്ഞു കോവിഡ് 19 പ്രതിരോധ നടപടികളെക്കുറിച്ചു പറഞ്ഞു കൊടുത്തു. യുവാവ് അതൊന്നും ശ്രദ്ധിക്കാതെ നിന്നു.

എന്തിനാണു ഒരു ദിവസം പല തവണ സ്‌കൂട്ടറില്‍ പുറത്തിറങ്ങുന്നതെന്നു ചോദിച്ചപ്പോള്‍ ഇറങ്ങിയിട്ടില്ലെന്നു തര്‍ക്കിച്ചു. തുടര്‍ന്നു സംഭവം വിഡിയോ ചിത്രീകരണം നടത്തിക്കൊണ്ടിരുന്ന ട്രാഫിക് പൊലീസുദ്യോഗസ്ഥനു നേരെ യുവാവ് തിരിഞ്ഞു. അദ്ദേഹത്തിന്റെ യൂണിഫോമില്‍ കയറി പിടിക്കുകയും ആക്രമിക്കുകയും ചെയ്തു. ലോക്ഡൗണ്‍ നിബന്ധന ലംഘിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനു കേസെടുത്തു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോഴിക്കോട് ജയിലില്‍ ഇപ്പോള്‍ പ്രവേശനം ഇല്ലാത്തതിനാല്‍ 21 ദിവസം വീട്ടില്‍ പുറത്തിറങ്ങാതെ കഴിയണമെന്ന വ്യവസ്ഥയില്‍ ജാമ്യം നല്‍കി. വ്യവസ്ഥ ലംഘിച്ചാല്‍ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യും.

Advertisment