Advertisment

 ജാതീയതയുടെയും മതത്തിന്‍റെയും പേരിലുള്ള വര്‍ഗീയ ചിന്ത മനസില്‍നിന്ന് പോയാലേ നാം നന്നാകൂവെന്ന്  നടന്‍ മാമുക്കോയ

New Update

കോഴിക്കോട് : പാട്ടുപാടരുതെന്നും ഓണാഘോഷത്തിന് ഹിന്ദു വീടുകളില്‍  നിന്ന് ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന ഒരു വിഭാഗം മുസ്‌ലിം മത പണ്ഡിതരെ വിമര്‍ശിച്ച്‌ നടന്‍ മാമുക്കോയ. അത്തരക്കാരെ ഒറ്റപ്പെടുത്തണം.

Advertisment

publive-image

നിലവിളക്ക് കത്തിക്കുന്നതിനെ പോലും എതിര്‍ക്കുന്നവരുണ്ട്. ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയ ചിന്ത മനസില്‍നിന്ന് പോയാലേ നാം നന്നാകൂവെന്നും മാമുക്കോയ ഓര്‍മ്മപ്പെടുത്തി.

കോഴിക്കോട് സ്പര്‍ശം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസിന്റെ പേരില്‍ തനിക്കെതിരെ ബോര്‍ഡ് വച്ചതിനാല്‍ കണ്ണൂരില്‍ പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിച്ചു. എത്തിയാല്‍ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അങ്ങോട്ടില്ലെന്ന് തീരുമാനിച്ചെന്നും മാമുക്കോയ പറഞ്ഞു.

kozhikode mamukoya statement
Advertisment