Advertisment

പാലക്കാട്ടു നിന്ന് കോഴികളെ കയറ്റി വന്ന ലോറി കത്തിനശിച്ചു ; കോഴികളെ രക്ഷിച്ചു

New Update

നാദാപുരം : പാലക്കാടു നിന്ന് കോഴികളെ കയറ്റി വന്ന ലോറിക്ക് തീപിടിച്ച് കനത്ത നഷ്ടം. ഇന്നലെ രാവിലെയായിരുന്നു സംഭവം. നാട്ടുകാർ ലോറിയിൽ നിന്ന് എടുത്തു മാറ്റിയാണ് ഒട്ടേറെ കോഴികളെ രക്ഷിച്ചത്. ഒരു ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. ലോറിയുടെ മുൻഭാഗം കത്തി നശിച്ചു.

publive-image

നാദാപുരത്ത് നിന്ന് 2 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ലീഡിങ് ഫയർമാൻ കെ.സി.സുജേഷ് കുമാർ. ഷൈനേഷ് മൊകേരി, ഒ.അനീഷ്, ടി.ഷിജേഷ്., ടി.ബവീഷ്, ഷമീൽ, രഞ്ജിത്ത്, ഷാഗിൽ, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment