Advertisment

ലഹരി വേട്ട കോഴിക്കോട് പതിവാകുന്നു; കോഴിക്കോട് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ്

New Update

കോഴിക്കോട്: ലഹരി വേട്ട കോഴിക്കോട് പതിവാകുന്നു. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ. നല്ലളം സ്വദേശികളായ അരീക്കാട് ഹസൻഭായ് വില്ലയിൽ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുൽ ഹലയിൽ ബിഎം അഹമ്മദ് നിഹാൽ (26) എന്നിവരാണ് പിടിയിലായത്‌. ഒരാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കെ.എൽ. 08 എ.ടി 1234 നമ്പർ കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്.

publive-image

പൊലീസ് പിന്തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.  പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കമുള്ള വിവരങ്ങള്‍ ഉടനെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

arrest report
Advertisment