Advertisment

കോഴിക്കോട് പീപ്പിൾസ് ഫൗണ്ടേഷനും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും സംയുക്തമായി കാർഷിക ശിൽപ്പശാല സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കാർഷിക മേഖലയിലെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്ന ഉദ്യേശാർത്ഥം പീപ്പിൾസ് ഫൗണ്ടേഷനും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും സംയുക്തമായി കാർഷിക ശിൽപ്പശാല സംഘടിപ്പിച്ചു.

Advertisment

publive-image

പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം കെ മുഹമ്മദലി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത യുവ കർഷകരാണ് ഓണ്ലൈൻ ശിൽപ്പശാലയിൽ പ്രതിനിധികളായി പങ്കെടുത്തത്. കാർഷിക പദ്ധതികളെ കുറിച്ച അവതരണം പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്‌ടർ ഡോ.നിഷാദ് വി എം നിർവഹിച്ചു. കാർഷിക അഭിവൃദ്ധി ലക്ഷ്യമാക്കി കർഷക കൂട്ടായ്മകൾക്ക് പ്രോത്സാഹനം നൽകുന്ന ഫാർമേഴ്‌സ് പ്രൊഡ്യൂസേർസ് കമ്പനി (എഫ്.പി.ഒ) യെക്കുറിചും, സാധ്യതകളെ കുറിച്ചും നബാർഡ് റീജിയണൽ ഓഫീസർ മുഹമ്മദ് റിയാസ് പരിചയപ്പെടുത്തി.

മലപ്പുറം ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ജമാലുദ്ധീൻ, സീനിയർ ഡയറി ഡെവലപ്പ്‌മെന്റ് ഓഫീസർ സിനാജുദ്ധീൻ, വിദഗ്ദ്ധ കർഷക വാണി, അഗ്രികൾച്ചറൽ ഓഫീസർ മുസ്‌ഫിറ, ടാക്സോണമിസ്റ്റും മെഡിസിനൽ പ്ലാന്റ് എക്സ്‌പർട്ടുമായ മുഹമ്മദ് ഷിജാദ്, എഗ്ഗ് ഫാർമിങ് എക്സ്‌പർട്ടും എവറസ്റ്റ് എന്റർപ്രൈസസ് എം.ഡി യുമായ ഷിബി, അഹദ്‌സ് അഗ്രിഫയ്‌ എം.ഡി അഹദ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊയ്‌നുദ്ധീൻ അഫ്‌സൽ വിഷയാവതരണം നടത്തി. പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്ട് കോഡിനേറ്റർ അബ്ദുൽ റഹീം സ്വാഗതം പറഞ്ഞു.

kozhikode peoples
Advertisment