Advertisment

വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി യുവാവ് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൂട്ടുകാരെ വിളിച്ചു വരുത്തി; മുറിയില്‍ ടിവി വേണമെന്ന് പറഞ്ഞ് വഴക്കും; വിദേശത്തു നിന്നെത്തിച്ച മദ്യവും കഴിച്ചു; സംഭവം കോഴിക്കോട്‌

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കോഴിക്കോട് ക്വാറന്റൈനില്‍ കഴിയുന്ന മുറിയില്‍ ടിവി ആവശ്യപ്പെട്ട് ബഹളം വച്ച് പ്രവാസി യുവാവ്. വിദേശത്ത് നിന്നെത്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്ന യുവാവിനെതിരെ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗം പരാതി നല്‍കി. ക്വാറന്റീന്‍ ലംഘിച്ചു സുഹൃത്തുക്കളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തുന്നുവെന്നാണു പരാതി.

Advertisment

publive-image

ഇയാളെ കാണാനെത്തിയ ഗാന്ധിറോഡ് സ്വദേശി എന്‍ പി മുസാബിറിനെതിരെയും കേസെടുത്തു. ക്വാറന്റീനിലുള്ളവരെ പരിചരിക്കാന്‍ എത്തിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുസാബിറിനെ തിരിച്ചയച്ചിരുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം ലംഘിച്ച് വീണ്ടും മുസാബിര്‍ ലഹരി ഉല്‍പന്നങ്ങളുമായി ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി. ക്വാറന്റീനില്‍ കഴിയുന്നയാള്‍ വിദേശത്തു നിന്ന് എത്തിയതു മുതല്‍ വൊളന്റിയര്‍മാരുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയതായി പൊലീസ് അറിയിച്ചു.

മുറിയില്‍ ടിവി വേണമെന്നു പറഞ്ഞാണു പ്രശ്‌നത്തിന്റെ തുടക്കം. പിന്നീട്, വിദേശത്ത് നിന്ന് എത്തിച്ച മദ്യവും ഇയാള്‍ കേന്ദ്രത്തില്‍നിന്നു കഴിച്ചതായും പൊലീസ് അറിയിച്ചു. ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ വി കെ പ്രമോദിന്റെ പരാതിയിലാണു ടൗണ്‍ പൊലീസ് കേസെടുത്തത്.

latest news arrest report quarantine allnews pravasi malayalai
Advertisment