Advertisment

67-കാരന്റെ കണ്ണില്‍നിന്ന് നീക്കംചെയ്തത് നാല് സെന്റീമീറ്റര്‍ നീളമുള്ള മരക്കഷണം: കണ്ണിൽ കുടുങ്ങിയത് മരകക്ഷണമാണെന്ന് തിരിച്ചറിഞ്ഞത് 83 ദിവസത്തിന് ശേഷം : സംഭവം കോഴിക്കോട്

New Update

കോഴിക്കോട്: വേദനയുമായി കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിലെത്തിയ 67-കാരന്റെ കണ്ണില്‍നിന്ന് നീക്കംചെയ്തത് നാല് സെന്റീമീറ്റര്‍ നീളമുള്ള മരക്കഷണം. വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് 83 ദിവസത്തെ വേദന സഹിച്ച്‌ കോംട്രസ്റ്റ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കെത്തിയത്.

Advertisment

publive-image

കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിന് ഇദ്ദേഹം മരച്ചില്ലയിലേക്ക് വീണ് കണ്‍തടത്തില്‍ ചെറിയൊരു മുറിവ് പറ്റിയിരുന്നു. വിവിധ കണ്ണാശുപത്രികളില്‍ ചികിത്സതേടിയെങ്കിലും കണ്ണിനുണ്ടായ പഴുപ്പിനും വേദനയ്ക്കും ശമനമുണ്ടായില്ല.

കാന്‍സറാണെന്ന സംശയപ്രകാരം പലയിടങ്ങളില്‍നിന്നും ബയോപ്സി ടെസ്റ്റിനു പോലും നിര്‍ദേശിക്കുകയുണ്ടായി. ഏറ്റവും ഒടുവിലാണ് കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയിലെത്തിയത്. ബുധനാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെയാണ് നാല് സെന്റീമീറ്റര്‍ നീളമുള്ള മരക്കഷണം പുറത്തെടുത്തത്.

ചീഫ് സര്‍ജന്‍ ഡോ. ലൈലാ മോഹനും അനസ്തെറ്റിസ്റ്റ് ഡോ. ദ്വിദീപ് ചന്ദ്രനും ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മരക്കഷണം പുറത്തെടുത്തത്. രോഗിയുടെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment