Advertisment

കോഴിക്കോട് വ്യാജവാറ്റിനായി സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു...കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ചളിയില്‍ പൂഴ്ത്തി വെച്ച നിലയിലായിരുന്നു വാഷ്

New Update

കോഴിക്കോട്: വ്യാജവാറ്റിനായി സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. കൊയിലാണ്ടിയിലെ പൊയില്‍ക്കാവ്- കലോപൊയില്‍ റോഡില്‍ കമ്പിളിത്താഴത്ത് വയല്‍ത്തുരുത്തില്‍ നിന്നുമാണ് വാഷ് പിടിച്ചെടുത്തത്.

publive-image

കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ചളിയില്‍ പൂഴ്ത്തി വെച്ച നിലയിലായിരുന്നു വാഷ്. വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതിന്‍റെ ഭാഗമായി ചേലിയ ഭാഗത്ത് പരിശോധനയ്ക്കെത്തിയ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.സജിത്ത്കുമാറിന്‍റെ നേതൃത്വത്തിലാണ് വാഷ് പിടികൂടിയത്. വാഷ് സൂക്ഷിച്ച ആളെ പിടികൂടാനായില്ല.

kozhikode vattu5
Advertisment