Advertisment

കെ പി കുഞ്ഞിമൂസ അനുശോചനം

author-image
admin
New Update

റിയാദ് : ലളിതവും സുന്ദരവമായ ഭാഷാ ശൈലിയിലൂടെ മലയാളിയുടെ മനസ്സിനെ കീഴടക്കിയ എഴുത്തുകാരനായിരുന്നു കെ പി കുഞ്ഞിമൂസായെന്ന് റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രാ യപ്പെട്ടു. എഴുത്തുകൾക്കുമപ്പുറം വിശാലമായ സൗഹൃദം സ്ഥാപിക്കുകയും അപ്രശ സ്തരുടെ പോലും അനുസ്മരണങ്ങൾ തയ്യാറാക്കി സാഹിത്യത്തിന് മാനവികതയുടെ നിറം പകരുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.

Advertisment

publive-image

ചന്ദ്രികയിൽ നിന്നും വിരമിച്ച ശേഷവും പതിറ്റാണ്ടുകൾ വിവിധ മാധ്യമങ്ങളിലൂടെ പത്രപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം സാഹിത്യ ലോകത്തിനും നിഷ്കാമമായ പത്രപ്രവർത്തന മേഖലക്കും തീരാനഷ്ടമാണ്. മുസ്‌ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം മുസ്ലിംലീഗിന്റെ ആശയപ്രചാരണത്തിനു വേണ്ടി തൂലിക ചലിപ്പിച്ചു. പാർട്ടിക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി ജീവിതം സമരിപ്പിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും.

publive-image

ആക്ടിംഗ് പ്രസിഡണ്ട് അക്ബർ വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. സുഫ് യാൻ അബ്ദു സലാം, അബൂട്ടി മാസ്റ്റർ ശിവപുരം, തേനുങ്ങൽ അഹമ്മദ് കുട്ടി, അരിമ്പ്ര സുബൈർ, മുജീബ് ഉപ്പ ട, റസാഖ് വളെക്കെ, കെ.പി.മുഹമ്മദ് കളപ്പാറ, അബ്ദുറഹ്മാൻ ഫറോക്ക്, നാസർ തങ്ങൾ, ജലീൽ എറണാകുളം, അൻഷാദ് തൃശ്ശൂർ, അഷ്റഫ് കൽപ്പകഞ്ചേരി , ഷഫീഖ് കൂടാളി, കഞ്ഞിപ്പ തവനൂർ, ഷംസു പെരുമ്പട്ട, ബഷീർ താമരശ്ശേരി, ജലീൽ തിരൂർ, കബീർ വൈലത്തൂർ എന്നിവർ സംസാരിച്ചു.

Advertisment